ജോര്‍ജ് ഒരു രാഷ്ട്രീയ ശിഖണ് ണ്ടിയാണ് .
പലരും ജോര്‍ജിനെ മുമ്പില്‍ നിറുത്തി പട വെട്ടുന്നു .
യുദ്ധത്തിന്റ്റെ പത്താം ദിവസം പാണ്ഡവര്‍ ശിഖണ് ണ്ടിയെ മുന്പില് നിറുത്തി .
ശിഖണ് ണ്ടി ഭീഷ്മരുടെ നേരെ അലറി .
പോരിനു വിളിച്ചു .
വാടാ -
ഭീഷ്മര്‍ മിണ്ടിയില്ല .
ശിഖ ണ് ണ്ടി വീണ്ടും വിളിച്ചു .
വാടാ -
ഭീഷ്മര്‍ പറഞ്ഞു .
"നീയിപ്പോള്‍ ഒരു പുരുഷനായിരിക്കാം
ഒരു വീര യോദ്ധാവുമായിരിക്കാം.
എന്നാല്‍ എന്റ്റെ കണ്ണില്‍ നീ ഒരു സ്ത്രീ മാത്രമാണ് .
ഞാന്‍ ഒരു സ്ത്രീയോട് യുദ്ധം ചെയ്യില്ല .
നിന്റ്റെ പോര്‍വിളി ഞാന്‍ സ്വീകരിക്കുകയുമില്ല .
ഒരു സ്ത്രീയോട് പട വെട്ടുന്ന കാര്യം
എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യാ -
- അത് എന്റ്റെ നിലയ്ക്ക് മോശമാണ്-! "
ഞാന്‍ ഉള്‍പ്പെടെ മുഴുവന്‍ എഴുത്തുകാരെയും പരട്ടു കിഴവന്മാര് എന്ന് ജോര്‍ജ്
വിളിക്കുമ്പോള്‍ ഭീഷ്മരുടെ മറുപടി ഓര്‍ത്തു പോയി എന്ന് മാത്രം ..!
ക്ഷമിക്കൂ മറ്റെന്താണ് ഞാന്‍ പറയുക ..?
7 comments:
എന്നാലെന്താ, അവര്‍ക്ക് ജയ് വിളിക്കാനും ആളുണ്ടേയ്...
ഓരോരുത്തര്‍ക്കും അവനവന്റെ ന്യായികരണങ്ങള്‍...
ഉഗ്രന്‍... ഇത് കൊല്ലെണ്ടിടത് തന്നെ ചെന്ന് കൊള്ളട്ടെ.. ആശംസകള്‍...
ജോർജ്ജണ്ണനൊക്കെ മറുപടി അർഹിക്കുന്നുണ്ടോ ?
മറിയാമ്മ വെളിപ്പെട്ടതിനേക്കുറിച്ച് പത്രത്തിൽ വായിച്ചിരുന്നു. അദ്ദേഹം തന്നെയല്ലേ ഇത്?
69-70 ഇൽ ഞാൻ ജനിക്കുന്നതിനേക്കുറിച്ച് ആരും ചിന്തിച്ചിട്ടേയില്ല. അപ്പോ പിന്നെ വിലയിരുത്തലിനില്ല. വായിക്കാൻ വരാം,
സ്വന്തം എല്ലാം വലുതാണല്ലോ
എഴുത്തിനും എഴുത്തുകാരനും വയസ്സാകുമോ ?അങ്ങനെ ചിന്തിക്കുന്നവര്‍ ശിഖണ്ടികള്‍ തന്നെ
ഇനിയും ഇതിലേ വരാം :)
Post a Comment