Friday 18 May 2012

ഇവര്‍ ശിഖണ് ണ്ടികള്‍



ജോര്‍ജ് ഒരു രാഷ്ട്രീയ ശിഖണ് ണ്ടിയാണ് .
പലരും ജോര്‍ജിനെ മുമ്പില്‍ നിറുത്തി പട വെട്ടുന്നു .
    യുദ്ധത്തിന്റ്റെ പത്താം ദിവസം പാണ്ഡവര്‍ ശിഖണ് ണ്ടിയെ മുന്‍പില്‍ നിറുത്തി .
 ശിഖണ് ണ്ടി ഭീഷ്മരുടെ നേരെ അലറി .
പോരിനു  വിളിച്ചു .
വാടാ -
ഭീഷ്മര്‍ മിണ്ടിയില്ല .
ശിഖ ണ് ണ്ടി  വീണ്ടും വിളിച്ചു .
വാടാ -
ഭീഷ്മര്‍ പറഞ്ഞു .
 "നീയിപ്പോള്‍ ഒരു പുരുഷനായിരിക്കാം
 ഒരു വീര യോദ്ധാവുമായിരിക്കാം.
എന്നാല്‍ എന്റ്റെ  കണ്ണില്‍ നീ ഒരു സ്ത്രീ മാത്രമാണ് .
ഞാന്‍ ഒരു സ്ത്രീയോട് യുദ്ധം ചെയ്യില്ല .
നിന്റ്റെ പോര്‍വിളി ഞാന്‍ സ്വീകരിക്കുകയുമില്ല .
ഒരു സ്ത്രീയോട് പട വെട്ടുന്ന കാര്യം 
 എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യാ -
  - അത് എന്റ്റെ നിലയ്ക്ക് മോശമാണ്-! "

ഞാന്‍ ഉള്‍പ്പെടെ മുഴുവന്‍ എഴുത്തുകാരെയും പരട്ടു കിഴവന്മാര്‍ എന്ന്  ജോര്‍ജ് 
വിളിക്കുമ്പോള്‍ ഭീഷ്മരുടെ മറുപടി ഓര്‍ത്തു പോയി  എന്ന് മാത്രം ..!

ക്ഷമിക്കൂ മറ്റെന്താണ് ഞാന്‍ പറയുക ..? 

7 comments:

ajith said...

എന്നാലെന്താ, അവര്‍ക്ക് ജയ് വിളിക്കാനും ആളുണ്ടേയ്...

പട്ടേപ്പാടം റാംജി said...

ഓരോരുത്തര്‍ക്കും അവനവന്റെ ന്യായികരണങ്ങള്‍...

Najeemudeen K.P said...

ഉഗ്രന്‍... ഇത് കൊല്ലെണ്ടിടത് തന്നെ ചെന്ന് കൊള്ളട്ടെ.. ആശംസകള്‍...

Unknown said...

ജോർജ്ജണ്ണനൊക്കെ മറുപടി അർഹിക്കുന്നുണ്ടോ ?

മറിയാമ്മ വെളിപ്പെട്ടതിനേക്കുറിച്ച് പത്ര‌ത്തിൽ വായിച്ചിരുന്നു. അദ്ദേഹം തന്നെയല്ലേ ഇത്?
69-70 ഇൽ ഞാൻ ജനിക്കുന്നതിനേക്കുറിച്ച് ആരും ചിന്തിച്ചിട്ടേയില്ല. അപ്പോ പിന്നെ വിലയിരുത്തലിനില്ല. വായിക്കാൻ വരാം,

റിയ Raihana said...

സ്വന്തം എല്ലാം വലുതാണല്ലോ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എഴുത്തിനും എഴുത്തുകാരനും വയസ്സാകുമോ ?അങ്ങനെ ചിന്തിക്കുന്നവര്‍ ശിഖണ്ടികള്‍ തന്നെ

kARNOr(കാര്‍ന്നോര്) said...

ഇനിയും ഇതിലേ വരാം :)