തീനാമ്പുകള്‍ പോലെ ചുവന്ന നാവു കൊണ്ട് കുട്ടി മുലതുപ്പി .
"വേണ്ട ...ഇതില്‍ കൂടി നീയെന്നെ ..."
സ്ത്രീയതിനു മറുപടി പറഞ്ഞു .
"ഇതില്‍ കൂടി നിന്റെ ആമാശയത്തില്‍ ഭൂമി ഇരുന്ന് പഴുക്കട്ടെ .
പഴുക്കുന്ന ലാവയില്‍ നിന്റെ ലിങ്കം ഞാന്‍ മുക്കും .
വിപ്ലവത്തിന്റ്റെ മുട്ടകള്‍ നിന്റ്റെ പൊക്കിളില്‍ വച്ച് ഞാന്‍ വിരിയിക്കും
പഴയ മണ്ണിന്റ്റെ പുപ്പില് ,
ഗന്ധത്തില്‍ ,
കുടുംബത്തിന്റെ തൂണില്‍
ചങ്ങലയില്‍ നിന്നെ ഞാന്‍ ബന്ധിക്കയില്ലെന്ന്
കുടുക്കുകയില്ലെന്ന്
വിശ്വസിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ ..?
കുട്ടി അലറി .
"ഇല്ല..ഇല്ല ..നിങ്ങള്‍ക്കെന്നെ ബന്ധിക്കാന്‍ കഴിയില്ല ഒരിക്കലും ."
അലറിയ കുട്ടിയുടെ വാ തുറന്നിരുന്നു .
തുറന്നിരുന്ന വായില്‍ അണ്ണാക്കോളം പിന്നെയും മുല തിരുകി .
തിരുകിയ മുലയില്‍ കുട്ടി മരണ വേദനയില്‍ പല്ലുകളമര്ത്തി .
സ്ത്രീ അതുകണ്ട് അലറിയലറി ചിരിച്ചു .
കുട്ടി ശ്വാസം മുട്ടി കരഞ്ഞു .
(1970 - ജ്വാല ക്ഷോഭപതിപ്പില് പ്രസിദ്ധീകരിച്ചത് )
(1970 - ജ്വാല ക്ഷോഭപതിപ്പില് പ്രസിദ്ധീകരിച്ചത് )
3 comments:
ജനിക്കുമ്പോഴേ തുടങ്ങുന്ന വിഷം തീറ്റ.
വിഷമില്ലാത്തതെന്താണ് ഇപ്പോൾ ഈ ലോകത്തുള്ളത് അല്ലേ
ശ്രീ പട്ടേപാടം രാംജി ..
ശ്രീ മുരളീ മുകുന്ദന് ...
വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി .
സ്വാഗതം .
ഇരിപ്പിടം ടീം ... സന്തോഷം
Post a Comment